ദുബായ്: ഇറാനില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം. യുഎഇ, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ആക്രമണംഉണ്ടായത്. ഇറാനില്‍ നിന്ന് രണ്ട് ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു.
കുവൈറ്റിലേക്ക് നിരവധി തവണ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ആക്രമണത്തില്‍ ഖത്തര്‍ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. എന്നാല്‍ ആക്രമണങ്ങളില്‍ ആളപായമോ, ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഖത്തര്‍, യുഎഇ, കുവൈറ്റ് പ്രതിരോധ മന്ത്രാലയങ്ങള്‍ അറിയിച്ചു.
അതിനിടെ അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേ വീണ്ടും ഇറാന്‍ ഭീഷണി മുഴക്കി. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ പശ്ചിമേഷ്യയില്‍ അമേരിക്കയെ സഹായിക്കുന്നവരെ തിരിച്ച് ആക്രമിക്കും. ഹോര്‍മുസ് കടലില്‍ തങ്ങളുടെ കപ്പലുകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.