വിജയ് സര്‍ക്കാരിന് അഗ്നി പരീക്ഷ: വിശ്വാസ വോട്ടെടുപ്പ് ഇന്ന്

വിജയ് സര്‍ക്കാരിന് അഗ്നി പരീക്ഷ: വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ വിശ്വാസ വോട്ടെടുപ്പ് എന്ന നിലയില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഈ ദിവസത്തിനുള്ളത്.

233 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എഐഎഡിഎംകെയിലെ വിമത വിഭാഗം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എടപ്പാടി പളനിസ്വാമി (ഇപിഎസ്) പക്ഷം സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയിരിക്കുന്നത് രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനക്ഷേമ നടപടി സ്വീകരിച്ചുകൊണ്ട് വിജയ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ശ്രീലങ്കന്‍ നാവികസേന തടവിലാക്കിയ ആറ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനാണ് അദേഹം കത്തയച്ചത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരമൊരു വിഷയത്തില്‍ വിജയ്‌യുടെ ഇടപെടല്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.