വത്തിക്കാന്‍: വത്തിക്കാന്റെ ഏറ്റവും ഉയര്‍ന്ന നയതന്ത്ര ബഹുമതി വത്തിക്കാനിലെ ഇറാനിയന്‍ അംബാസിഡര്‍ മുഹമ്മദ് ഹൊസൈന്‍ മൊഖ്താരിക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ സമ്മാനിച്ചു.
വത്തിക്കാന്റെ ഏറ്റവും വിശിഷ്ടമായ പദവികളില്‍ ഒന്നാണ് 'Order of Pius IX'. വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും ലോക സമാധാനത്തിനും ചര്‍ച്ചകള്‍ക്കുമായി നിസ്തുലമായ സംഭാവനകള്‍ നല്‍കുന്ന അംബാസഡര്‍മാര്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമായി 1847 ല്‍ പയസ് ഒമ്പതാമന്‍ മാര്‍പാപ്പയാണ് ഈ ബഹുമതി സ്ഥാപിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ വത്തിക്കാനും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സമാധാന ചര്‍ച്ചകളിലും നയതന്ത്ര ഇടപാടുകളിലും ഇറാന്‍ നല്‍കുന്ന സഹകരണത്തിനുള്ള അംഗീകാരമായാണ് ഈ ബഹുമതിയെ വത്തിക്കാന്‍ വക്താക്കള്‍ വിശേഷിപ്പിക്കുന്നത്.