പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; സംഭവം മുസാഫറാബാദില്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; സംഭവം മുസാഫറാബാദില്‍

ന്യൂഡല്‍ഹി: 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ പാക് അധീന കാശ്മീരിലെ മുസാഫറാബാദില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഹംസ ബുര്‍ഹാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്നോ വ്യക്തമല്ല.

മേഖലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുമന്ത് ഗുല്‍സാര്‍ ദര്‍ എന്നാണ് ജമ്മു കാശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാളുടെ യഥാര്‍ഥ പേര്. 2022 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ബുര്‍ഹാനെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.