ദുബായില്‍ വാഹനാപകടം: മലയാളി യുവതിയും അഞ്ച് വയസുള്ള മകളും മരിച്ചു

ദുബായില്‍ വാഹനാപകടം: മലയാളി യുവതിയും അഞ്ച് വയസുള്ള മകളും മരിച്ചു

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും മകളും മരിച്ചു. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷയും (35) ഏകമകള്‍ അഞ്ച് വയസുകാരി റൂഹിയുമാണ് മരിച്ചത്.

കാര്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുമ്പോള്‍ മറ്റൊരു വാഹനം ഇവരെ ഇടിച്ചെന്നാണ് നാട്ടില്‍ ലഭ്യമായ വിവരം. ബുധനാഴ്ച രാത്രിയാണ് സംഭവം.

കാറില്‍ സാധനം വാങ്ങാന്‍ ടൗണിലേക്ക് പോയതായിരുന്നു. ഓണ്‍ലൈന്‍ ബിസിനസ് നടത്തി വരികയായിരുന്നു ആര്‍ഷ. കുറെ വര്‍ഷങ്ങളായി ഭര്‍ത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായില്‍ തന്നെയാണ് താമസം.

ആര്‍ഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ളാറ്റിലാണ്. ആര്‍ഷയുടെ അച്ഛന്‍ ടി.കെ പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.