ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനി എന്ന ഇരുപത്തിരണ്ടുകാരിയാണ് കുത്തേറ്റ് മരിച്ചത്.
കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം. നാല് വര്‍ഷമായി കാനഡയിലുള്ള വിധി കല്‍പേഷ്ഭായ് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു.
മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തി വരികയാണ്.