ബ്രസീലിൽ വിശ്വാസത്തിന്റെ മഹാസംഗമം; 'മാർച്ച് ഫോർ ജീസസ്' റാലിയിൽ പങ്കുചേർന്നത് 34,000ത്തിലധികം വിശ്വാസികൾ

ബ്രസീലിൽ വിശ്വാസത്തിന്റെ മഹാസംഗമം; 'മാർച്ച് ഫോർ ജീസസ്' റാലിയിൽ പങ്കുചേർന്നത് 34,000ത്തിലധികം വിശ്വാസികൾ

സാവോ പോളോ: ബ്രസീലിയൻ നഗരമായ സാവോ പോളോയിൽ നടന്ന മാർച്ച് ഫോർ ജീസസ് റാലി വിശ്വാസത്തിന്റെ മഹാസംഗമമായി മാറി. കോർപ്പസ് ക്രിസ്റ്റി തിരുനാളിനോടനുബന്ധിച്ച് നടന്ന റാലിയിൽ മുപ്പത്തിനാലായിരത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്.

ഭരണ-പ്രതിപക്ഷ ഭേദമന്യേ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഒരേ മനസോടെ റാലിയിൽ അണിനിരന്നത് ശ്രദ്ധേയമായി. നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോയ മൂന്നര കിലോമീറ്റർ നീണ്ട റാലിയിൽ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും സംഗീത ശുശ്രൂഷകളും നടന്നു.

തലമുറകളെ വിശ്വാസത്താൽ ഒന്നിപ്പിക്കുന്ന വലിയൊരു പ്രഖ്യാപന വേദിയായി ഈ വർഷത്തെ മാർച്ച് മാറിയെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ ക്രൈസ്തവ സംഗീതജ്ഞരുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ ഗാനങ്ങൾ റാലിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം പകർന്നു. നഗരം ഒട്ടാകെ പ്രാർത്ഥനയുടെയും സ്തുതിഗീതങ്ങളുടെയും ശബ്ദത്താൽ മുഖരിതമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.