പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് പരിഷ്കാരിയായ ആന; വൈറലായി ട്വീറ്റ്

പാന്റ്സും  ഷര്‍ട്ടുമണിഞ്ഞ് പരിഷ്കാരിയായ ആന; വൈറലായി ട്വീറ്റ്

ന്യൂഡൽഹി: ആനകളെ എപ്പോഴും കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു ആനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

പര്‍പ്പിള്‍ നിറത്തിലുള്ള ഷര്‍ട്ടും വെളള നിറത്തിലുള്ള പാന്റ്സും കറുത്ത ബെല്‍റ്റും ധരിച്ച്‌ റോഡിലൂടെ നടക്കുന്ന ഒരു പരിഷ്ക്കാരിയായ ആനയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ് തന്റെ ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്.

എന്നാൽ ചിത്രം എവിടെ നിന്ന് പകര്‍ത്തിയെന്നത് വ്യക്തമല്ല. 'അവിശ്വസനീയമായ ഇന്ത്യ' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ചിത്രം വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി. മനുഷ്യർ മാത്രമല്ല ഭാവിയിൽ മൃഗങ്ങളും വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങും എന്നൊരു സൂചന കൂടിയാണ് ഈ ചിത്രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.