ബാംഗ്ലൂർ: ബിഎംസിഎയുടെ 68-ാമത് വാർഷിക പൊതുയോഗം ജൂൺ 14 ന് ബാംഗ്ലൂർ ഇന്ദിരാനഗറിലെ ഇസിഎ ഹാളിൽനടന്നു. യോഗത്തിൽ 2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫീസറായ സോണി കുര്യന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സംഘടന നന്ദി രേഖപ്പെടുത്തി. മുൻകാലങ്ങളിൽ സംഘടനയുടെ വളർച്ചയ്ക്കായി നൽകിയ വിലയേറിയ സേവനങ്ങൾക്ക് ഔട്ട്‌ഗോയിങ് പ്രസിഡന്റ് മാത്യു മനോജിനെയും ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

പുതിയ ഭരണസമിതിയിൽ പ്രസിഡന്റായി ജെൻസൻ വട്ടോലിയെയും വൈസ് പ്രസിഡന്റായി സാബു സെബാസ്റ്റ്യനെയും ജനറൽ സെക്രട്ടറിയായി ഡോൺ ബോസ്കോ ചെറിയാനെയും ജോയിന്റ് സെക്രട്ടറിയായിസഞ്ജു ഡൊമിനിക്കിനെയും ട്രഷററായി ബോണി പോളിനെയും തിരഞ്ഞെടുത്തു.
കൂടാതെ ഐസക് പി. എ., പയസ് വർഗീസ്, ഡോ. തോമസ് മാത്യു, ജോയ്സൺ വൈദ്യൻ, അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ. ജോസ് കെ. സെബാസ്റ്റ്യൻ, പ്രദീപ് കെ. വത്സലൻ, വിന്നി കെ. ജോൺ, ശ്രീ. ജോർജ് കുട്ടി, ജോസൻ അക്കര എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ട പുതിയ ടീമിന് സംഘടനയുടെ പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് പ്രസിഡന്റ് ജെൻസൻ വട്ടോലി ആശംസിച്ചു.