ലണ്ടനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റിന് ദാരുണാന്ത്യം; തൊണ്ണൂറിലധികം പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റിന് ദാരുണാന്ത്യം; തൊണ്ണൂറിലധികം പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ബ്രിട്ടണില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. ട്രെയിനിലെ ലോക്കോ പൈലറ്റാണ് മരിച്ചത്. വടക്കന്‍ ലണ്ടനിലെ ബെഡ്‌ഫോര്‍ഡിലാണ് അപകടമുണ്ടായത്.

90ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് ഈസ്റ്റ് മിഡ്‌ലാന്‍ഡ് റെയില്‍വേ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5.15 നാണ് അടിയന്തര സേവനം ആവശ്യപ്പെട്ട് കോള്‍ വന്നത്.

യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ പ്രകാരം ഒരു ട്രെയിനിന്റെ പിറകില്‍ മറ്റൊരു ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. 20 ഓളം ആംബുലന്‍സുകളും ആറോളം എയര്‍ ആംബുലന്‍സുകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

തന്റെ പ്രാര്‍ഥനകള്‍ മരിച്ച ലോക്കോ പൈലറ്റിന്റെ കുടുംബത്തിനൊപ്പവും പരിക്കേറ്റവര്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.