ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി

മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ദ്വീപായ മിൻഡാനാവോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 29 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്ത് സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജൂൺ ആദ്യവാരം മിൻഡാനാവോയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു. അന്നത്തെ ദുരന്തത്തിൽ 80 പേർ കൊല്ലപ്പെടുകയും 1300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങൾ പ്രദേശവാസികളിൽ ആശങ്ക പടർത്തുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.