ദുബായ്: കോവിഡ് സാഹചര്യത്തില്‍ ഇത്തവണ കാണികളില്ലാതെയായിരിക്കും ദുബായ് ലോകകപ്പ് അരങ്ങേറുക. കുതിരകളുടെ മത്സരവീര്യം മാറ്റുരയ്ക്കുന്ന ദുബായ് ലോകകപ്പിന്റെ 25 -മത് എഡിഷനാണ് ഇത്തവണ നടക്കുന്നത്.
ദുബായ് റേസിംഗ് ക്ലബ് ഇന്നലെയാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. മാർച്ച് 27 ന് മൈദാന്‍ റേസ് കോഴ്സിലാണ് ലോകകപ്പ് നടക്കുക. പരിമിതമായ കുതിരകള്‍, റേസിംഗ് ഉദ്യോഗസ്ഥർ, അംഗീകൃത മാധ്യമങ്ങള്‍, സ്പോണ്‍സർമാർ എന്നിവർക്ക് മാത്രമെ പങ്കെടുക്കാന്‍ അനുമതിയുണ്ടാവൂ.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചായിരിക്കും ദുബായ് ലോകകപ്പ് നടക്കുക.