ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള വിസ ഓണ്‍ അറൈവല്‍ നയത്തില്‍ മാറ്റത്തിനൊരുങ്ങി യുഎഇ; യാത്ര ഇനി എളുപ്പമാകില്ല

ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള വിസ ഓണ്‍ അറൈവല്‍ നയത്തില്‍ മാറ്റത്തിനൊരുങ്ങി യുഎഇ; യാത്ര ഇനി എളുപ്പമാകില്ല

ദുബായ്: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നയത്തില്‍ മാറ്റത്തിനൊരുങ്ങി യുഎഇ. യു.കെ റസിഡന്‍സ് വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യത്തില്‍ മാറ്റം വരികയാണ്.

പുതിയ നിയമം പ്രാബല്യത്തിലായാല്‍ യു.കെ റസിഡന്‍സ് വിസ മാത്രമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല. ഇത് വിനോദ സഞ്ചാരികളെയും ബിസിനസ് യാത്രക്കാരെയും യുഎഇയിലേക്കുള്ള ഹ്രസ്വ യാത്രകള്‍ക്കായി യു.കെ റസിഡന്‍സ് വിസ ഉപയോഗിക്കുന്നവരെയും ബാധിക്കും.

സാധുവായ യു.എസ് വിസിറ്റ് വിസ, യു.എസ് ഗ്രീന്‍ കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ വിസിറ്റ് വിസ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ റസസിഡന്‍സ് വിസ എന്നിവ കൈവശമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 14 ദിവസത്തെ വിസ ഓണ്‍ അറൈവലിനുള്ള യോഗ്യത തുടരും.

മാത്രമല്ല, ഇവര്‍ക്ക് ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാനും കഴിയും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ നിയമങ്ങളും വ്യവസ്ഥകളും യാത്രക്കാര്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നയം മാറ്റം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായെങ്കിലും പുതുക്കിയ നിയമങ്ങള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.