ഹോര്‍മുസ് ശാന്തം: രാജ്യത്ത് എല്‍.എന്‍.ജി വിതരണ നിയന്ത്രണം പിന്‍വലിച്ചു; വ്യവസായ മേഖലയ്ക്ക് ഉണര്‍വ്

ഹോര്‍മുസ് ശാന്തം: രാജ്യത്ത് എല്‍.എന്‍.ജി വിതരണ നിയന്ത്രണം പിന്‍വലിച്ചു; വ്യവസായ മേഖലയ്ക്ക് ഉണര്‍വ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന എല്‍.എന്‍.ജി വിതരണ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിച്ചു. രാജ്യാന്തര വിപണിയിലെ തടസങ്ങള്‍ മാറിയതോടെയാണ് ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായത്.

ആഗോളതലത്തിലെ വിതരണ ശൃംഖല തകരാറിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം വിതരണത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാടിസ്ഥാനത്തില്‍ മാത്രം ഇന്ധനം നല്‍കാനും ഉപയോഗം പരിമിതപ്പെടുത്താനുമായിരുന്നു വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയ സാഹചര്യത്തില്‍ ഇനി എല്ലാ മേഖലകളിലേക്കും പ്രകൃതി വാതകം തടസമില്ലാതെ ഒഴുകിയെത്തും.

ഇന്ധന ലഭ്യത ഉറപ്പായതോടെ രാജ്യത്തെ പ്രമുഖ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് വലിയ രീതിയിലുള്ള ഉണര്‍വും കരുത്തും പകരുന്നതാണ് സര്‍ക്കാരിന്റെ ഈ പുതിയ നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.