കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടുകിട്ടി. കമ്പനി സര്‍വേയര്‍ യു.പി സ്വദേശി അസ്ഹറുദ്ദീന്‍, സൂപ്പര്‍ വൈസര്‍ അന്‍സാരി എന്നിവരെയാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈത്തിരി താലൂക്കില്‍ പൂര്‍ത്തിയാക്കി എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുമെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.
ഹിമാചല്‍പ്രദേശ് സ്വദേശിയും കമ്പനിയിലെ എന്‍ജിനീയറുമായ രാഹുല്‍ ശര്‍മ, എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ ലഭിച്ചത്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ പാല്‍, ബിഹാര്‍ സ്വദേശി ബികാസ് കുമാര്‍ സിങ്, ഝാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
അപകടം നടന്ന സ്ഥലത്തെ നാല് സോണുകളായി തിരിച്ച് കഡാവര്‍ നായകളെയും സ്‌പോട് ലൊക്കേഷന്‍ കാമറകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷിടിക്കുന്നുണ്ട്. ഇനി ഒരാളെ കൂടി കണ്ടെത്താനണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് ടീമുകള്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, വോളന്റിയര്‍മാര്‍ എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.