വിയറ്റ്‌നാമിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി; ഇന്ത്യാക്കാരടക്കം നിരവധി പേരെ കാണാതായി, 15 മരണം

വിയറ്റ്‌നാമിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി; ഇന്ത്യാക്കാരടക്കം നിരവധി പേരെ കാണാതായി, 15 മരണം

ഹനോയ്: വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ 15 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോട്ടിലുണ്ടായിരുന്ന ഇന്ത്യാക്കാരുൾപ്പെടെയുള്ള നിരവധി പേരെ കാണാതായിട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 10.30-ഓടെ ഫുക്വോക് ദ്വീപിനടുത്തുള്ള ഹോൻ മേ ങോ മേഖലയിലാണ് അപകടം നടന്നത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനിയുടെ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 32 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തമായ തിരച്ചിൽ തുടരുകയാണെങ്കിലും അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകളോ ഇന്ത്യാക്കാരുടെ വിവരങ്ങളോ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവസ്ഥലത്ത് പ്രാദേശിക സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് ഒരു കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും +84 36 281 7930, +84 91 552 37 14, +84 33 452 0414, +84 91 308 9165 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.