കാനഡയിലെ ടൊറൻ്റോയിൽ പ്രാദേശിക ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

കാനഡയിലെ ടൊറൻ്റോയിൽ പ്രാദേശിക ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ ടൊറൻ്റോയിൽ പ്രശസ്തമായ പ്രാദേശിക ഉത്സവം നടക്കുന്നതിനിടെ വെടിവെപ്പ്. ടൊറൻ്റോ മിഡ്‌ടൗണിൽ നടന്ന വാർഷിക ലാറ്റിൻ അമേരിക്കൻ സാംസ്കാരിക ഉത്സവമായ സൽസ ഓൺ സെൻ്റ് ക്ലെയറിൽ നടന്ന കൂട്ട വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ആഘോഷം നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വെടിവെയ്പ്പ് ആരംഭിച്ചയുടൻ തന്നെ പൊലീസും അടിയന്തര സേവനങ്ങളും പ്രദേശത്ത് എത്തിച്ചേർന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അക്രമിയെ കണ്ടെത്താൻ പൊലീസ് വിപുലമായ തിരച്ചിലാണ് നടത്തുന്നത്.

സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിന്നും എല്ലാവരോടും മാറി നിൽക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.