'ഈ തോല്‍വി ദീര്‍ഘകാലം വേദനിപ്പിക്കും': പൊട്ടിക്കരഞ്ഞ് വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കാനാകാതെ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി

'ഈ തോല്‍വി ദീര്‍ഘകാലം വേദനിപ്പിക്കും': പൊട്ടിക്കരഞ്ഞ് വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കാനാകാതെ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കാനാകാതെ അദേഹം മടങ്ങുകയും ചെയ്തു.

ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയുടെ ഫൈനലില്‍ വീണ്ടുമെത്തിയ തന്റെ ടീമില്‍ നിന്ന് ഇതിലും മികച്ചതൊന്നും ഇനി ആവശ്യപ്പെടാനില്ലെന്ന് വ്യക്തമാക്കിയ അദേഹം ഈ തോല്‍വി ദീര്‍ഘകാലം വേദനിപ്പിക്കുമെന്ന് പറഞ്ഞു.


'എന്റെ ടീം ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും. ഇതുവരെ എത്തിയതില്‍ വളരെയധികം പരിശ്രമം ആവശ്യമായി വന്നു. തേല്‍വിയെയും ഞങ്ങള്‍ സ്വീകരിക്കുന്നു. പക്ഷേ അതിനര്‍ത്ഥം ഇതോടെ എല്ലാം തീര്‍ന്നു എന്നല്ല. ഞങ്ങള്‍ക്ക് തോല്‍ക്കാനും അറിയാമെന്ന് ഇന്ന് കാണിച്ചു. ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് ഒരു അംഗീകാരമായി കണക്കാക്കുന്നു. 2026 ലെ ലോകകപ്പില്‍ ആരാധകര്‍ തന്ന പിന്തുണയ്ക്ക് നന്ദി'- സ്‌കലോണി പറഞ്ഞു.

മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0ന് പരാജയപ്പെടുത്തിയാണ് സ്പെയിന്‍ ലോകകപ്പ് സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് ആധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്.

മധ്യനിരയില്‍ കളിയുടെ സമ്പൂര്‍ണ നിയന്ത്രണം സ്പെയിന്റെ കയ്യിലായിരുന്നു. 2010 ല്‍ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാമതൊരു ലോക കിരീടം സ്പെയിനിലേക്ക് എത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.