തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്ത നേതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിലും രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായ അതിക്രമത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
തലസ്ഥാനത്ത് എ.ജി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഡല്‍ഹിയിലെ ലോക്ഭവന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
സമരത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഗതാഗതം തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് തടഞ്ഞപ്പോള്‍, ആലപ്പുഴയില്‍ വഞ്ചിനാട് എക്‌സ്പ്രസ് തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. എറണാകുളത്ത് ഡി.സി.സി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് എം.എല്‍.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് സംയുക്ത മാര്‍ച്ച് പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വയനാട് കല്‍പ്പറ്റയില്‍ പ്രവര്‍ത്തകര്‍ പ്രധാന പാത ഉപരോധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മാര്‍ച്ച് നടത്തി. നുഹ്മാന്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം വിമാനത്താവള കവാടത്തിന് സമീപം പൊലീസ് തടഞ്ഞു. വരും ദിവസങ്ങളിലും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം.