ചെന്നൈ: നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാര്‍ഥ പ്രയോഗം നടത്തിയ തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലാണ് നടപടി. അതിനാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് തഞ്ചാവൂരില്‍ നിന്നെത്തിയ പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. അദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് നരേന്ദ്ര നായര്‍ പറഞ്ഞു.
കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധവുമായെത്തിയ ഡിഎംകെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി.
കവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
കാവേരി നദീജല തര്‍ക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ഉദയനിധി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ തൃഷയുടെ പേര് വിളിച്ചു പറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാര്‍ഥ പ്രയോഗം. ഉടന്‍ തന്നെ താന്‍ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി വഴുതി മാറുകയും ചെയ്തിരുന്നു. ി.
'ഇതൊക്കെ കോമഡിയായി തോന്നുന്നു' എന്നായിരുന്നു അറസ്റ്റ് സംബന്ധിച്ച് ഉദയനിധിയുടെ പ്രതികരണം. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും പറയാത്തത് അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.