അതിതീവ്ര മഴ മുന്നറിയിപ്പ്: എറണാകുളത്തും തൃശൂരിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പ്: എറണാകുളത്തും തൃശൂരിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടര്‍ന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം.

എറണാകുളം ജില്ലയില്‍ പുലര്‍ച്ചെയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലും രാത്രി മുതല്‍ തുടരുന്ന കനത്ത മഴ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാനാണ് കളക്ടറുടെ ഉത്തരവ്. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, മതപഠന കേന്ദ്രങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

എന്നാല്‍ ഇരു ജില്ലകളിലും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. പഠന സമയത്തിലുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ സ്‌കൂള്‍, കോളജ് അധികൃതരോട് കളക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.