പൊതുദർശനാർത്ഥം കമലാക്ഷിയുടെ
ഭൌതീകശരീരം പീഠത്തിലേക്കുവെച്ചു.!
'നമ്മളെയൊക്കെ വിട്ടിട്ടു പോയീീീ..'
കൈലാസം പൊട്ടിക്കരഞ്ഞു..!
കടന്നൽ കൂടുപോലെ.., ഒരുനോക്കു
കാണുവാൻ, കരമുഴുവൻ ഇളകി വന്നു.!
കുട്ടിയമ്മയുടെ കയ്യിൽ തൂങ്ങി,
മകൻ മാധവനും കരയുന്നു..! സ്വാമിയുടെ
നേപ്പാളി ഭാര്യ രോഹിണിയും, മകൾ ബാലയും,
അടുത്തുണ്ടായിരുന്നു...!
'സുന്ദരാ, എത്രയായാലും അപമൃത്യുവാ..'
അച്ചന്റെ തെക്കുഭാഗത്തുള്ള, കുഴിമാട-
ത്തീന്നു പത്തടി ദൂരമായി ചേച്ചിയുടെ
അസ്ഥിത്തറ തീർക്കുവാൻ, സ്വാമിയ-
മ്മാവൻ സുന്ദരാപിള്ളയെ ഉപദേശിച്ചു.!
കമലാക്ഷിയമ്മ അന്ത്യവിശ്രമം തുടങ്ങി.!!
വൈദ്യർ കുട്ടികളെ ആശ്വസിപ്പിച്ചു.
പക്ഷേ, ആ കുഞ്ഞിളം മനസ്സാംമാളിക-
കളിൽ, അശാന്തിയുടെ നിഴലാട്ടം.!
കമലാക്ഷിയമ്മയോടുള്ള ആദരസൂചക-
മായി, തൊഴിലാളികൾക്കു വേതന
ത്തോടു കൂടിയുള്ള അവധിയും, ഞായ-
റാഴ്ചവരെ ദുഖാചരണവും, കുട്ടിയ-
മ്മേടേം, സ്വാമിയമ്മാവന്റേം നിർദ്ദേശ-
പ്രകാരം സുന്ദരൻ പ്രഖ്യാപിച്ചു..!
ഒരുദിവസം, കുട്ടിയമ്മ സുന്ദരനോടു
വളരെ സൌമ്യതയിൽ പറഞ്ഞു.....
'പിന്നേ.., ഞാൻ വാദ്ധ്യാരുദ്യോഗം രാജി
വെക്കുവാൻ തീരുമാനിച്ചു...'
'രോഹിണിയും രാജിവെച്ചേക്കും..'
'പാർട്ടിയോടു ചോദിക്കാതെ രാജിയില്ല..'
ഒരു ദിവസം, പാറുക്കുട്ടിയമ്മ അനുനയ-
നത്തിൽ...നാണുപിള്ളയോടു പറഞ്ഞു....
'ദേ.., കൊച്ചേട്ടാ..ഒരു കാര്യം പറയട്ടേ...?'
'ഒന്നല്ലൊരായിരം കാര്യം പറഞ്ഞോ..?'
ആരോരും കേൾക്കാതെ, നാണുവിന്റെ
വലതുകാതിൽ, പാറുക്കുട്ടി മന്ത്രിച്ചു...
'ഈ ജന്മം നമ്മൾക്കൊരു പൊടിക്കുഞ്
ഉണ്ടാകുമോ കൊച്ചേട്ടാാാ..?'
'അവിശ്വാസിയാകാതെ പാറുക്കുട്ടിയേ..'
'കഴിഞ്ഞ പളനീലെ ശയനപ്രദക്ഷിണ-
ത്തിൽ പൊളിഞ്ഞ്..,അരണേടെ ചർമ്മം-
പോല ആക്കിയ പണിക്കു ഞാനില്ലേ..'
ഉദയാസ്ഥമനങ്ങളേറെ കടന്നുപോയി..!
'ഏട്ടാ.., മാധവനും, സ്വാമിയമ്മാവന്റെ
ബാലേം, ഇതിലേ ഓടിച്ചാടി നടക്കുന്നതു-
കാണുമ്പം..വലിയ സന്തോഷമാ..!'
സങ്കടം കുട്ടിയമ്മ സമക്ഷം എത്തി...!
'വളച്ചുകെട്ടാതെ കാര്യം പറ പാറൂട്ടിയേ..'
കുട്ടിയമ്മ ഘനഗംഭീരമായി പറഞ്ഞു..
'ചെളിക്കുഴിലെ.., കുടുംബത്തീന്നു ഒരു
കൈകുഞ്ഞിനെ 'ദത്തെടുത്താലോന്നു'
ചിന്തിക്കുകയാ...'
'അനിയത്തി ഒരുമാസം മുമ്പു പ്രസവിച്ചു;
മൂന്നും ആൺപിള്ളാരാ...!
'അവനു റബ്ബർ വെട്ടാണു ജോലി..'
'വലിയ...പ്രാ..പ്രാ..പ്രാരാ-രാ-ബ്ധമാ..!'
'..കുഛു തകലീഫു ഹേ..?'
'ഏട്ടനും, കുട്ടിയേച്ചീം കൂട്ടുവന്നാൽ...,
പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു..'
കുട്ടിയമ്മ സുന്ദരന്റെ ശ്രോതങ്ങളിൽ
എന്തോ അറിയിച്ചു..!
'നാളെതന്നേ പൊയ്കളയാം..!'
മനസ്സോടെ, കൂട്ടത്തിൽ മൂത്തവനെ,
ചെളിക്കുഴിവീട്ടിൽ നിർത്തികൊണ്ട്,
ഇളയവരെ പാറുക്കുട്ടി ദത്തെടുത്തു..!
എല്ലാകാര്യത്തിനും കുട്ടിയമ്മ
നേതൃത്വം കൊടുത്തു..!
'നാണു..പാറൂ.., വലിയതൊഴുത്തീന്നു
കറവയുള്ള ഒരു പശുവിനേം,ആടിനേം
ഇപ്പോൾതന്നേ അഴിച്ചുകൊള്ളണം..!'
രണ്ടാമൻ ബാലകൃഷ്ണൻ..! ബാലു-
വെന്നു വിളിപേരാക്കി.
ഇളയവൻ..ബാലസുന്ദരൻ..! സുന്ദരൻ
എന്ന ഓമനപേരു കുട്ടിയമ്മയിട്ടു...!
'പേരിട്ടതതിൽ തർക്കമുണ്ടോടീീ..?'
കുട്ടിയമ്മ ഗൌരവത്തോടെ തിരക്കി..!
'ഇല്ലേ..' ദിനരാത്രങ്ങൾ മാറി വന്നു..!
നാണുവിന്റെ മക്കളും വളർന്നു..!
പിള്ളാരെല്ലാം, തുള്ളിച്ചാടി ആടിന്റേം,
പശുക്കിടാങ്ങളുടേം, കോഴികുഞ്ഞു-
ങ്ങളുടേം പുറകേ.... ഓട്ടോം ചാട്ടോം.!'
വർഷങ്ങൾ അറിയാതെ കടന്നു പോയി.
വർഷങ്ങൾ ദശകങ്ങളായി പരിണമിച്ചു.
കുട്ടിയമ്മ കാഞ്ഞിരമുറ്റത്തു ഗൃഹപ്രവേ-
ശനം നടത്തിയിട്ടു വർഷങ്ങൾ ആകുന്നു.
കാഞ്ഞിരമുറ്റം മാളികമണ്ടേൽ.., അന്തേ-
വാസികൾ ഒന്നിലേറെയുണ്ട്..!
പഞ്ചവർണ്ണക്കിളി അവിടെ കൂടുകെട്ടി..!
അടയ്കാ കുരുവിയും കൂട്ടിനെത്തി..!
രണ്ടാം നിലയുടെ പകുതിയിലേറെ ഭാഗം,
കുഞ്ഞാറ്റകിളികൾക്കായി തുറന്നിട്ടു..!
കുട്ടിയമ്മയുടെ ഭരണ പരിഷ്കാരം.!
പമ്പയുടെ മാരാമണ്ണേ മണൽപ്പുറത്ത്,
സവിശേഷമായ സുവിശേഷഘോഷണം,
മാറിമാറി വന്നു.! അതുപോലെതന്നേ,
ചെറുകോൽപ്പുഴ മണൽപുറത്തും
ഹിന്ദു മഹാസമ്മേളനം നടത്തപ്പെട്ടു!
ആത്മീക ഉണർവിന്റെ ദിനങ്ങൾ, അരങ്ങേറുന്നു..!
—------------------------ ( തുടരും )--------------------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….