തൊടുപുഴ: പരേതരായ തെക്കേകണ്ണോത് എസ്ത്തപ്പൻ, മാറിയകുട്ടി ദമ്പതികളുടെ മകൻ മണക്കാട് തെക്കേക്കണ്ണോത്ത് ടി.എ ബേബി (75) നിര്യാതനായി. പരേതന്റെ ഭൗതികശരീരം 2026 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മുതൽ മണക്കാട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് മണക്കാട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ കുട്ടിയമ്മ ബേബി, ചുങ്കം, വാണിയെകുന്നേൽ കുടുംബാംഗം.
മക്കൾ: ബിനീഷ് ടി. ബേബി, അജീഷ് ടി. ബേബി, തോമസ് ടി. ബേബി. മരുമക്കൾ: ലിഞ്ചു ബിനീഷ്, ജിൻജു അജീഷ്, ജസ്റ്റിന തോമസ്.
സഹോദരങ്ങൾ: മേരി ബേബി, പരേതയായ ഏലിക്കുട്ടി കുര്യൻ, ചിന്നമ്മ ജോർജ്, പരേതനായ എബ്രഹാം ടി.എസ്, ജോസ് ടി.എസ്, ത്രേസ്യാമ്മ ജോസ്, സജൻ ടി.എസ്, ലൂസി ജോയ്, ടോപ്സൻ ടി.എസ്, ജെസ്സി മോൾ സജി.