ഭീകരരുടെ തടവിൽ നിന്ന് ഒമ്പത് മാസത്തിനു ശേഷം അത്ഭുതകരമായ മോചനം; യു.എസ് മിഷനറി പൈലറ്റ് കെവിൻ റൈഡ്ഔട്ട് സുരക്ഷിതനായി കുടുംബത്തിലേക്ക്

ഭീകരരുടെ തടവിൽ നിന്ന് ഒമ്പത് മാസത്തിനു ശേഷം അത്ഭുതകരമായ മോചനം; യു.എസ് മിഷനറി പൈലറ്റ് കെവിൻ റൈഡ്ഔട്ട് സുരക്ഷിതനായി കുടുംബത്തിലേക്ക്

വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഒമ്പത് മാസം മുമ്പ് തീവ്രവാദികളുടെ തട്ടിക്കൊണ്ടുപോകലിനിരയായ യു.എസ് മിഷനറി പൈലറ്റ് കെവിൻ റൈഡ്ഔട്ട് മോചിതനായി. കഴിഞ്ഞ വർഷം ഒക്ടോബർ 21-നാണ് ആയുധധാരികളായ മൂന്ന് ഭീകരർ കെവിനെ നൈജറിൽ വെച്ച് തട്ടിക്കൊണ്ടുപോയത്.

വൈറ്റ് ഹൗസിന്റെ ശക്തമായ ഇടപെടലുകളാണ് അദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്. കെവിൻ റൈഡ്ഔട്ട് പൂർണ ആരോഗ്യവാനാണെന്നും ഉടൻ തന്നെ കുടുംബവുമായി ഒത്തുചേരുമെന്നും ഇവാഞ്ചലിക്കൽ മിഷനറി ഗ്രൂപ്പായ സിം ഇന്റർനാഷണൽ അറിയിച്ചു.

ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോചന വാർത്ത സ്ഥിരീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. റഷ്യയിൽ നാല് വർഷത്തോളമായി തടവിലായിരുന്ന റോബര്‍ട്ട് ഗില്‍മാന്‍ എന്ന മറ്റൊരു അമേരിക്കൻ പൗരനെയും യു.എസ് നയതന്ത്ര ഇടപെടലിലൂടെ അടുത്തിടെ മോചിപ്പിച്ചിരുന്നു.

പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ടേമിൽ നൂറിലധികം അമേരിക്കക്കാരെ വിദേശ തടവറകളിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.