പ്രമുഖ സിനിമാ നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

പ്രമുഖ സിനിമാ നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ ആദ്യകാല പ്രമുഖ നിര്‍മാതാക്കളിലൊരാളായ ജിയോ കുട്ടപ്പന്‍ എന്ന എന്‍.ജി ജോണ്‍ (90) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല വിതരണക്കാരില്‍ ഒരാളായ എന്‍.എക്‌സ് ജോര്‍ജിന്റെ മകനാണ് അദേഹം.


ആദ്യകാല സിനിമാ നിര്‍മാണ-വിതരണ കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് അദേഹം ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുമായി ചേര്‍ന്ന് മികച്ചൊരു ഹിറ്റ് കൂട്ടുകെട്ട് തന്നെ അദേഹം സൃഷ്ടിച്ചിരുന്നു.


ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീന്‍, ഇന്നല്ലെങ്കില്‍ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം തുടങ്ങിയ പ്രശസ്തമായ ഐ.വി ശശി ചിത്രങ്ങള്‍ നിര്‍മിച്ചത് ജിയോ കുട്ടപ്പനാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.