ബാംഗ്ലൂര്‍ മലയാളി കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 23 ന്; നടന്‍ മധുപാല്‍ മുഖ്യാതിഥി

ബാംഗ്ലൂര്‍ മലയാളി കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 23 ന്; നടന്‍ മധുപാല്‍ മുഖ്യാതിഥി

ബംഗളൂരു: ബാംഗ്ലൂര്‍ മലയാളി കാത്തലിക് അസോസിയേഷന്റെ (ബിഎംസിഎ) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 23 ഞായറാഴ്ച സംഘടിപ്പിക്കുന്നു. ഇന്ദിരാനഗറിലെ ഇ.സി.എ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ ഒന്‍പതിന് വര്‍ണാഭമായ പൂക്കള മത്സരം നടക്കും. തുടര്‍ന്ന് 10:30 ന് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത ചലച്ചിത്ര നടനും എഴുത്തുകാരനും സംവിധായകനുമായ മധുപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബിഎംസിഎ പേട്രനും ആറാട്ട് ഗ്രൂപ്പ് ചെയര്‍മാനുമായ ടോണി വിന്‍സെന്റ് ആറാട്ടുകുളം വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ സംഘടനയുടെ പ്രസിഡന്റ് ജെന്‍സണ്‍ വട്ടോളി അധ്യക്ഷത വഹിക്കും.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് 12:30 മുതല്‍ ബിഎംസിഎ അംഗങ്ങള്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികളും, ഉച്ചയ്ക്ക് ഒന്നിന് സോവിയക് സെവന്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ പ്രോഗ്രാമും അരങ്ങേറും. തുടര്‍ന്ന് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി സ്വാദിഷ്ടമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.