ഓണം സാംസ്‌കാരിക പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവം: ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഓണം സാംസ്‌കാരിക പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവം: ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: ഓണാഘോഷ നിറവില്‍ നില്‍ക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സാംസ്‌കാരിക പൈതൃകത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഉജ്ജ്വല പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

ജാതിമത ഭേദമന്യേ മനുഷ്യരെ തമ്മില്‍ ഒന്നിപ്പിക്കുന്ന ഈ വിളവെടുപ്പ് ഉത്സവം പ്രകൃതിയോട് നന്ദി പറയാനുള്ള ശുഭകരമായ വേളയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വള്ളംകളി, നാടന്‍ കലകള്‍, തനത് വിനോദങ്ങള്‍ എന്നിവ കേരളത്തിന്റെ സംസ്‌കാരത്തെയും മഹത്തായ മൂല്യങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

നമ്മുടെ നാടിന്റെ സമൃദ്ധിക്ക് കാരണക്കാരായ കര്‍ഷകരെ ആദരിക്കാനും സാംസ്‌കാരിക വൈവിധ്യങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും ഈ ആഘോഷങ്ങള്‍ വഴിയൊരുക്കട്ടെയെന്ന് ആശംസിച്ച രാഷ്ട്രപതി, എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നേര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.