'വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണം; നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ല': ഉപരാഷ്ട്രപതി

'വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണം; നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ല': ഉപരാഷ്ട്രപതി

ആലപ്പുഴ: കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പു വരുത്തണമെന്നും ആലപ്പുഴയില്‍ നടന്ന ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.

നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് കേരളത്തില്‍ വെള്ളപ്പൊക്കം പതിവാകാന്‍ കാരണം. കൃത്യമായ ഇടവേളകളില്‍ കേരളത്തിലെ നദികളില്‍ മണല്‍ നീക്കം നടക്കുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്.

നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.