ഗ്രാൻഡ് കാന്യനിൽ മിന്നൽപ്രളയം; ഒരാൾ മരിച്ചു, 20 വിനോദ സഞ്ചാരികളെ കാണാതായി

ഗ്രാൻഡ് കാന്യനിൽ മിന്നൽപ്രളയം; ഒരാൾ മരിച്ചു, 20 വിനോദ സഞ്ചാരികളെ കാണാതായി

ഫീനിക്സ്: അമേരിക്കയിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻ വിനോദസഞ്ചാര മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒരാൾ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയാണ് ഇത്തരത്തിലുള്ള വലിയൊരു ദുരന്തത്തിനു കാരണമായത്.

കാന്യനിലൂടെ ഒഴുകുന്ന കൊളറാഡോ നദിയിൽ ചേരുന്ന ബ്രൈറ്റ് ആഞ്ചൽ അരുവിലാണ് വെള്ളം ആദ്യം അപകടകരമായ രീതിയിൽ ഉയർന്നത്. ഇത് പിന്നീട് ബ്രൈറ്റ് ആഞ്ചൽ കാന്യൻ, ഫാൻറം റാഞ്ച് തുടങ്ങിയ പ്രധാന മേഖലകളെയും ഗുരുതരമായി ബാധിച്ചു. മിന്നൽപ്രളയത്തിന്റെ ശക്തിയിൽ വൻ പാറക്കഷണങ്ങളും ലോഹാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ളവ കുത്തിയൊഴുകിയെത്തിയത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്.

വിനോദ സഞ്ചാരത്തിനും മലകയറ്റത്തിനുമായി എത്തിയവരാണ് പ്രളയത്തിൽപ്പെട്ട് കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.