ആലപ്പുഴ: ചേര്‍ത്തലയിലെ കുട്ടി കര്‍ഷകന്‍ ആദിത്യന് സ്വപ്നവീട് ഒരുങ്ങുന്നു. ആദിത്യന് നല്‍കിയ ഉറപ്പ് പാലിക്കുകയാണ് കൃഷിമന്ത്രി ടി. സിദ്ദീഖ്. വീടിന്റെ തറക്കല്ലിടല്‍ കെ.സി വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. ഇത് സ്വപ്ന സാക്ഷാല്‍കാരമാണെന്ന് കുടുംബം പ്രതികരിച്ചു.
കൃഷിയില്‍ മികവ് തെളിയിച്ച ആദിത്യന്റെയും മാതാപിതാക്കളുടെയും ഒറ്റമുറി ഷെഡിലെ ജീവിതം പുറത്തുവന്നതോടെയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ മന്ത്രി ടി. സിദ്ദീഖ് ആദിത്യനും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കിപ്പുറം ഇന്ന് ആ വീടിന്റെ തറക്കല്ലിടല്‍ നടന്നു.
ആ നാട് മുഴുവന്‍ കുഞ്ഞ് ആദിത്യന്റെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കുചേരുകയാണ്.