അവിശ്വാസത്തിൽ നിന്ന്
'അ' നീക്കിയാൽ
വിശ്വാസം.
അവിശുദ്ധിയിൽ നിന്ന്
'അ' നീക്കിയാൽ
വിശുദ്ധി.
അശുദ്ധിയിൽ നിന്ന്
'അ' നീക്കിയാൽ
ശുദ്ധി.
അനീതിയിൽ നിന്ന്
'അ' നീക്കിയാൽ
നീതി.
അസത്യത്തിൽ നിന്ന്
'അ' നീക്കിയാൽ
സത്യം.
ഒടുവിൽ...
ബാക്കിയായ 'അ'
പുലഭ്യം പറഞ്ഞ്
അവനിലും അവളിലും
അലിഞ്ഞു...
--------------------------------------------------------------------
മറ്റ് കവിതകൾ വായിക്കുവാൻ ഇവിടെ നോക്കുക