തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇ.ഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കേസ് ആണ് ഇതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഈ കേസ് മാത്രമല്ല. ഇ.ഡി കൈമാറിയ തെളിവില്‍ ഗൗരവകരമായ കാര്യങ്ങളുണ്ട്.
ഇക്കാര്യങ്ങളില്‍ നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്. ഇ.ഡിയാണ് അയച്ചത് എന്നതുകൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ സര്‍ക്കാരിന് പറ്റുമോയെന്നും സതീശന്‍ ചോദിച്ചു.
സോണിയ ഗാന്ധിക്കെതിരെയും രാഹുലിനെതിരെയും കേന്ദ്ര ഏജന്‍സികള്‍ കേസ് എടുത്തപ്പോള്‍ കോണ്‍ഗ്രസ് നിയമപരമായാണ് നേരിട്ടത്. അവര്‍ തെളിവെടുപ്പിന് മണിക്കൂറുകള്‍ ഹാജരായില്ലേ. 55 മണിക്കൂറാണ് ചോദ്യം ചെയ്തത്.
അതിന്റെ പേരില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇ.ഡിയുടെ വാഹനം അടിച്ചു തകര്‍ക്കാമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുകയാണ് ചെയ്തതത്. അതില്‍ രാഷ്ട്രീയം വന്നപ്പോള്‍ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചു. അതില്‍ എന്താണ് തെറ്റെന്നും സതീശന്‍ ചോദിച്ചു.