ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമിലെ മൂഅദ്ദിനായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ദുബായ് ഭരണാധികാരിയുടെ ഓഫീസാണ് മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുബായ് എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എമിറേറ്റിലെ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വേര്‍പാടില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സില്‍ അനുശോചന സന്ദേശം പങ്കുവെച്ചു. തന്റെ സഹോദരനായ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് അല്ലാഹു കരുണ കാണിക്കട്ടെയെന്നും നിങ്ങള്‍ ഇപ്പോള്‍ ഏറ്റവും ഉദാരമതിയും സര്‍വ്വശക്തനുമായ പടച്ചവന്റെ അടുക്കലേക്ക് യാത്രയായിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും തന്റെ പിതൃസഹോദരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയിലെ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ദുബായ് രാജകുടുംബത്തോട് തങ്ങളുടെ അനുശോചനം അറിയിച്ചു.