ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ പ്രഖ്യാപിച്ചു; എല്ലാ ഇന്ധന വിഭാഗങ്ങളിലും വില വര്‍ധിച്ചു

ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ പ്രഖ്യാപിച്ചു; എല്ലാ ഇന്ധന വിഭാഗങ്ങളിലും വില വര്‍ധിച്ചു

ദുബായ്: യുഎഇ ഇന്ധന വില കമ്മിറ്റി 2026 ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാ ഇന്ധന വിഭാഗങ്ങളിലും വില വര്‍ധിപ്പിച്ചു.

ആഗോള ഊര്‍ജ വിപണികളിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി യുഎഇ ഇന്ധന വില കമ്മിറ്റി ഓരോ മാസത്തിന്റെയും അവസാനം ചില്ലറ ഇന്ധന വിലകള്‍ അവലോകനം ചെയ്യുകയും പുനക്രമീകരിക്കുകയും ചെയ്യുന്നു.

ഇതുപ്രകാരമുള്ള വില വിവരം - സെപ്റ്റംബറിലെ വില ബ്രായ്ക്കറ്റില്‍.

സൂപ്പര്‍ 98: ലിറ്ററിന് 4.40 ദിര്‍ഹം, (3.80 ദിര്‍ഹം) - 15.8 ശതമാനം വര്‍ധനവ്.

സ്‌പെഷ്യല്‍ 95: ലിറ്ററിന് 4.28 ദിര്‍ഹം, (3.69 ദിര്‍ഹം) - 16 ശതമാനം വര്‍ധനവ്.

ഇ-പ്ലസ് 91: ലിറ്ററിന് 4.21 ദിര്‍ഹം, (3.61 ദിര്‍ഹം) - 16.6 ശതമാനം വര്‍ധനവ്.

ഡീസല്‍: ലിറ്ററിന് 4.80 ദിര്‍ഹം, (4.30 ദിര്‍ഹം) - 11.6 ശതമാനം വര്‍ധനവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.