ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണം എന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ശക്തമായ സമരം. ആം ആദ്മി, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ജന്തര്‍ മന്ദിറിലെ സമര രംഗത്ത് സജീവമായുണ്ട്.
സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിന്റെ ഭാഗമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, എ.എ റഹീം എംപി, ജെയ്ക്ക് സി. തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദിറിലേക്ക് എത്തുന്നുണ്ട്.
സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ, പ്രവര്‍ത്തകരും സമര രംഗത്ത് സജീവമായുണ്ട്. ഇതിനകം പത്തോളം ബസുകളിലായാണ് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയത്. നൂറുകണത്തിന് മലയാളികളും എത്തിയിട്ടുണ്ട്.
വനിതകളെയടക്കം അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ പരമാവധി ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം. ജന്തര്‍ മന്ദിറില്‍ കടക്കാന്‍ സമരക്കാരെ ഇപ്പോള്‍ പൊലീസ് അനുവദിക്കുന്നില്ല. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും സമരത്തിനെത്തിയിട്ടുണ്ട്.