മലയാളികളടക്കം മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; അടിയന്തരാവസ്ഥ നേരിട്ട് കാണുന്ന സാഹചര്യമെന്ന് സിജെപി

മലയാളികളടക്കം മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; അടിയന്തരാവസ്ഥ നേരിട്ട് കാണുന്ന സാഹചര്യമെന്ന് സിജെപി

ന്യൂഡല്‍ഹി: കൊണാട്ട് പ്ലേസില്‍ ഐസയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നീ മലയാള മാധ്യമ സ്ഥാപനങ്ങളില്‍നിന്നുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയാണ് പൊലീസ് നടപടി.

മാധ്യമപ്രവര്‍ത്തകരെന്ന് വ്യക്തമാകുന്ന വിധത്തില്‍ സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് അണിഞ്ഞവരും മൈക്ക് കൈവശമുള്ളവരും അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

സ്ഥലത്ത് യാതൊരു ക്രമസമാധാനപ്രശ്വമുണ്ടായിരുന്നില്ല. യാതൊരു കാരണവും കൂടാതെയായിരുന്നു പോലീസ് നടപടി. ആര്‍കെ ആശ്രം മാര്‍ഗില്‍ നിന്ന് ഏഴെട്ട് മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം.

കൊണാട്ട് പ്ലേസിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐസയുടെ പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴയ്ക്കുകയും ബലമായി നീക്കം ചെയ്യുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

നരേന്ദ്ര മോഡി രാജ്യത്തിന് അപമാനമാണെന്ന് സിജെപി നേതാക്കള്‍ വനാര്‍്തതാ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മണിക്കൂറുകള്‍ ഏകാധിപത്യത്തിന്റേത് ആയിരുന്നുവെന്നും സമാധാന പ്രതിഷേധത്തിന് വന്നവരെ ക്രൂരമായി മര്‍ദിച്ചുവെന്നും അവര്‍ പറഞ്ഞു.

അടിയന്തരാവസ്ഥയെ കുറിച്ച് നമ്മള്‍ കേട്ടതിനേക്കാള്‍ വലുത് ഇവിടെ നടന്നു. അതിനെ പോലും മോഡി മറികടന്നു. ഇതുവരെ കാണാത്ത കാഴ്ചകളാണ് രാജ്യം കാണുന്നത്. മോഡിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നുവെന്നും സിജെപി നേതാക്കള്‍ പറഞ്ഞു.

സിജെപി കോ കണ്‍വീനര്‍മാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗല്‍ ഹെഡ് രത്‌ന സിങ്, പോളിസി ലീഡ് മെഹര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.