ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും മറ്റ് പാര്‍ട്ടി നേതാക്കളും ചീഫ് ജസ്റ്റിസിനെ കാണും. ശനിയാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പോലീസ് നടപടികളിലും എസ്.ഐ.ആര് നടപടികളിലും ആശങ്ക രേഖപ്പെടുത്താനാണ് കൂടിക്കാഴ്ച.
'ജനങ്ങളുടെ പിന്തുണയില്ലെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വോട്ടര്‍മാരെ ഒഴിവാക്കാനുള്ള മറ്റ് സംവിധാനങ്ങളും എന്ത് അനീതിക്കും കൂട്ടുനില്‍ക്കുന്ന ഒരു ചീഫ് ഇലക്ഷന് കമ്മീഷണറും തങ്ങള്‍ക്കുണ്ടെന്ന ധാര്‍ഷ്ട്യത്തിലാണ് മോദഡിയും അമിത് ഷായും മുന്നോട്ട് പോകുന്നത്.
ശത്രുരാജ്യങ്ങളെ നേരിടുന്നതിന് തുല്യമായിട്ടാണ് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ശബ്ദമുയര്‍ത്തുന്ന നേതാക്കളെയും പ്രതിപക്ഷ നേതാവിനെയും മുന്‍ മുഖ്യമന്ത്രിമാരെയും ഇവര്‍ കൈകാര്യം ചെയ്യുന്നത്.
കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ആ പദവിയില്‍ നിന്ന് പുറത്താക്കുന്നത് വരെ ഈ സമരം തുടരുക തന്നെ ചെയ്യും. കാരണം, ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലാണ് അയാളെന്നും ഖാര്‍ഗെ പറഞ്ഞു.