കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് ടെസി മാത്യു (52) നിര്യാതയായി. ഭൗതികദേഹം ഒക്ടോബര്‍ 15 ന് വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെ കോര്‍ക്ക് വില്‍ട്ടണിലെ സാര്‍സ്ഫീല്‍ഡ് റോഡിലുള്ള Jerh O'Connor Funeral Home-ല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒക്ടോബര്‍ 16 ന് രാവിലെ ഒമ്പതിന് വില്‍ട്ടണ്‍ എസ്.എം.എ ദേവാലയത്തിലുള്ള സംസ്കാര ശുശ്രുഷകള്‍ക്ക് ശേഷം സംസ്കരം നടത്തും.
തൃശൂര്‍ മേക്കാട്ടുകുളം സ്വദേശി ടോണി ജോസാണ് ഭര്‍ത്താവ്. ടീന ടോണി, ടീജ ടോണി എന്നിവര്‍ മക്കളാണ്. പരേതരായ മാത്യു, സിസിലി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : ലീന, സതീഷ്, ബിനോയ്, പരേതയായ സിബി.
2008 മുതല്‍ കോര്‍ക്കിലെ മലയാളികള്‍ക്ക് വളരെ സുപരിചിതയായിരുന്ന ടെസി ആദ്യകാലം മുതല്‍ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ജോലി സ്ഥലത്തും താന്‍ പ്രവര്‍ത്തിച്ച ഇടങ്ങളിലും തനതായ ശൈലി കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ടെസി തദ്ദേശീയര്‍ക്കും പ്രിയങ്കരിയായിരുന്നു.
കോര്‍ക്കിലെ സിറോ മലബാര്‍ സഭാ സമൂഹത്തിലെ സജീവ അംഗമായിരുന്ന ടെസ്സി, സഭാസമൂഹത്തിന്റെ ട്രസ്റ്റിയും, സെക്രട്ടറിയും ആയിരുന്നു. കൂടാതെ, വിവിധ കാലങ്ങളില്‍ സിറോ-മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (എസ്.എം.വൈ.എം) ആനിമേറ്ററായും സഭായോഗ അംഗമായും സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം മതബോധന അധ്യാപികയായിരുന്നു.
ടെസിയുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് കോര്‍ക്കിലെ സിറോ മലബാര്‍ സമൂഹം അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. കോര്‍ക്കിലെ മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകളും ടെസിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കുറച്ചു നാളുകളായി രോഗബാധിത ആയിരുന്നുവെങ്കിലും ടെസിയുടെ വിയോഗം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍കൊള്ളാന്‍ പ്രയാസമാണ്.