ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ എല്‍.കെ അദ്വാനിയെ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളി രാത്രി 7: 30 നാണ് 98 കാരനായ അദ്വാനി ആശുപത്രിയിലെ പള്‍മണറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മുന്‍പും അദേഹത്തെ സമാനമായ രീതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു.
ഒക്ടോബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു.