മരണത്തെ മുഖാമുഖം കണ്ട് മൂന്ന് വയസുകാരി; 12-ാം നിലയിലെ ജനലില്‍ തൂങ്ങിയ കുഞ്ഞിന് രക്ഷകരായി അയല്‍വാസികള്‍

മരണത്തെ മുഖാമുഖം കണ്ട് മൂന്ന് വയസുകാരി; 12-ാം നിലയിലെ ജനലില്‍ തൂങ്ങിയ കുഞ്ഞിന് രക്ഷകരായി അയല്‍വാസികള്‍

ബെയ്ജിങ്: ചൈനയിലെ ഫ്യൂജിയന്‍ പ്രവിശ്യയിലുള്ള ഷാങ്പിങ് നഗരത്തില്‍ ഫ്‌ളാറ്റിന്റെ 12-ാം നിലയിലെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിനിന്ന മൂന്ന് വയസുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി. അമ്മ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്ത് ഉറക്കമുണര്‍ന്ന കുട്ടി ജനലിലൂടെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

വിവരം ഫ്‌ളാറ്റിലെ ഗ്രൂപ്പ് ചാറ്റിലൂടെ അറിഞ്ഞയുടന്‍ താഴത്തെ നിലയിലുള്ള താമസക്കാരും സുരക്ഷാ ജീവനക്കാരും ജനലിലൂടെ പുറത്തേക്ക് ചാഞ്ഞുനിന്ന് കുഞ്ഞിന്റെ പാദങ്ങള്‍ക്ക് താഴെ സ്റ്റൂള്‍ വെച്ചു കൊടുക്കുകയായിരുന്നു. ഈ അവസരോചിതമായ ഇടപെടല്‍ അഗ്‌നിരക്ഷാ സേന എത്തുന്നതുവരെ കുട്ടിക്ക് വലിയ താങ്ങായി മാറി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.





പരിക്കുകളൊന്നും ഏല്‍ക്കാത്ത കുഞ്ഞിനെ തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.