കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ അധികാരമേറ്റു

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ചുമതലയേറ്റ് ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

തമിഴ്നാട് ഗവര്‍ണറായി സ്ഥലംമാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ പിന്‍ഗാമിയാണ് ഓം പ്രകാശ് മാഥൂര്‍. സിക്കിം ഗവര്‍ണറായിരിക്കെയാണ് മാഥൂര്‍ കേരള ഗവര്‍ണറായി നിയമിതനാകുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എത്തിയില്ല. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും മന്ത്രിമാരുമടക്കം 75 അംഗ സംഘവും എത്തിയിരുന്നു. രാജസ്ഥാനിലെ ബേദല്‍ സ്വദേശിയാണ് ഓം പ്രകാശ് മാഥൂര്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.