തൃശൂരില്‍ സവാള ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ടണ്‍ നിരോധിത പാന്‍മസാല പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂരില്‍ സവാള ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ടണ്‍ നിരോധിത പാന്‍മസാല പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: സാധാരണ വാഹന പരിശോധനയ്ക്കിടെ തൃശൂരില്‍ വന്‍ ലഹരിവേട്ട. സവാള കയറ്റി വന്ന ലോറിയില്‍ വിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ടണ്‍ നിരോധിത പാന്‍മസാലയാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിശോധന വേളയില്‍ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് വന്‍ ലഹരിശേഖരം പുറത്തുകൊണ്ടുവരാന്‍ കാരണമായത്. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന സവാളച്ചാക്കുകള്‍ ഓരോന്നായി ഇറക്കി മാറ്റി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ പാന്‍മസാല ചാക്കുകള്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും, ഈ കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ലഹരി ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.