പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശക്തമായ ഇടിമിന്നല്‍: സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം അഞ്ച് ജീവനക്കാര്‍ക്ക് പരിക്ക്

പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശക്തമായ ഇടിമിന്നല്‍: സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം അഞ്ച് ജീവനക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയില്‍ പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ വിറപ്പിച്ച അപകടം സംഭവിച്ചത്. ഓഫീസിനുള്ളില്‍ ജോലിയിലായിരുന്ന മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന്‍ മേരി, ജയ എന്നിവര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ ഷാബുവിനുമാണ് ഇടിമിന്നലേറ്റത്.

അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കയുള്ളതിനാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഷാബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് ജീവനക്കാരെ പാറശാല താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.