ടച്ച് സ്ക്രീന്‍ തകരാർ; ഐഫോണ്‍ തിരിച്ചുവിളിച്ച് കമ്പനി

ടച്ച് സ്ക്രീന്‍ തകരാർ; ഐഫോണ്‍ തിരിച്ചുവിളിച്ച് കമ്പനി

ദുബായ് : യുഎഇയില്‍ ഐഫോണ്‍ 11 -ല്‍ ടച്ച് സ്ക്രീന്‍ തകരാറുകണ്ടെത്തിയതിനെ തുടർന്ന് ആ ബാച്ചിലെ ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചു. യുഎഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ചില ഫോണുകളില്‍ ഡിസ്പേ മൊഡ്യൂളിലെ പ്രശ്നം മൂലം ടച്ചിംഗിനോട് പ്രതികരിക്കുന്നില്ല. ഇതിന്‍റെ ഭാഗമായാണ് സൗജന്യ ക്യാംപെയ്ന്‍ ആപ്പിള്‍ കമ്പനി ആരംഭിച്ചിരിക്കുന്നത്.

2019 നവംബറിനും 2020 മെയ് മാസത്തിനും ഇടയില്‍ നിർമ്മിച്ച ഫോണുകളിലാണ് തകരാ‍ർ സംഭവിച്ചതെന്നാണ് കമ്പനി വിശദീകരണം. ഇത്തരത്തിലുളള പ്രശ്നം നേരിടുന്ന ഐഫോണുകളുടെ സീരിയല്‍ നമ്പർ നിശ്ചിത വെബ്സൈറ്റില്‍ നല്‍കി സൗജന്യ ക്യാംപെയിന് അർഹമാണോയെന്ന് പരിശോധിക്കണമെന്ന് ഉപഭോക്താക്കളോട് കമ്പനി നിർദ്ദേശിച്ചു.

https://support.apple.com/en-ae/iphone-11-display-module-replacement-program
ഈ പ്രശ്നം പരിഹരിക്കുന്നതിനായി കമ്പനിയും അംഗീകൃത സേവനദാതാക്കളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സേവനം നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. മറ്റ് മോഡലുകളൊന്നും സേവനത്തിന്‍റെ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.