റോഡ് അപകടങ്ങളും മരണവും വര്‍ധിക്കുന്നു; ഏകീകൃത നിരീക്ഷണ പ്ലാറ്റ്‌ഫോം സജ്ജമാക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വര്‍ധിക്കുന്നു; ഏകീകൃത നിരീക്ഷണ പ്ലാറ്റ്‌ഫോം സജ്ജമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റോഡ് അപകടങ്ങളും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപെട്ട് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നവംബര്‍ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സ്വമേധയാ എടുത്ത കേസിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടിറിയെ നോഡല്‍ ഓഫീസറായി നിശ്ചയിച്ചിട്ടുണ്ട്. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഏകീകൃത നിരീക്ഷണ പ്ലാറ്റ്‌ഫോം വികസപ്പിക്കണെമന്നും കോടതി നിര്‍ദേശിച്ചു.

45 ദിവസത്തിനകം ഏകീകൃത നിരീക്ഷണ പ്ലാറ്റ്‌ഫോം സജ്ജമാക്കണം, ബ്ലാക് സ്‌പോട്ടുകള്‍ കണ്ടെത്തി പരിഹരിക്കണം, അമിതവേഗവും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കണം, റോഡുകളുടെ തകരാര്‍ പരിഹരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.