ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി;പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യയെന്ന് മുന്നറിയിപ്പ്

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി;പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യയെന്ന് മുന്നറിയിപ്പ്

തിംഫു: വടക്കുപടിഞ്ഞാറന്‍ ഭൂട്ടാനിലെ ഗാസ ജില്ലയിലുള്ള ഹിമാനി തടാകം പൊട്ടിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം. പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഗാസ ജില്ലയിലെ മോ ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പ്രകൃതിദത്ത ഹോട്ട് സ്പ്രിങ് ആയ ഗാസ ഷാച്ചുവിലെ കെട്ടിടങ്ങള്‍ അടക്കം പൂര്‍ണമായി ഒലിച്ചു പോയി. ഹിമാനി തടാകം പൊട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജനങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

മോചു നദിയുടെ ഉത്ഭസ്ഥാനത്താണ് ഷിന്താഫു തടാകം. ഭൂട്ടാനിലെ അപകട സാധ്യതയുള്ള 17 ഹിമാനി തടാകങ്ങളില്‍ ഒന്നാണിത്. വെള്ളപ്പൊക്ക ജലം ഇപ്പോള്‍ പുനാഖ സോങ്ങിന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള കബേസ ഗെവോഗിലെ ശ്രീഗാംഗ് എന്ന സ്ഥലത്തെത്തിക്കഴിഞ്ഞു.

ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാലാണ് പശ്ചിമ ബംഗാള്‍, അസം സര്‍ക്കാരുകള്‍ക്ക് ഭൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയത്.

അസമിലെ ധുബ്രി, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് കുന്നുകള്‍, ജല്‍പൈഗുരി എന്നി ജില്ലകള്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ സങ്കോഷ് നദിക്കരയില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.