ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ചരിത്രപ്രധാനമായ മഹാറാലിയും ജനകീയ പ്രതിഷേധവും ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചയ്ക്ക് 12 ന് കൊണാട്ട് പ്ലേസില്‍ നിന്ന് ആരംഭിച്ച് ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനിക്കുന്ന റാലിയില്‍ പത്ത് ലക്ഷത്തോളം ആളുകളെ അണിനിരത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധി ഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഇതിനകം തന്നെ രാജ്യതല സ്ഥാനത്ത് ഒത്തുകൂടിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹിയില്‍ ഉടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങളും കേന്ദ്ര സേനയുടെ വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാ സ്ഥാപനമെന്ന പദവിയുടെ മറവില്‍ നിന്ന് ജനവിധി അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും തെളിവുകള്‍ സഹിതം ഇതിനെ തുറന്നെതിര്‍ക്കുമെന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിലും മറ്റ് പ്രധാന സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് പ്രതിപക്ഷ വോട്ടര്‍മാരെ ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് ഇന്ത്യാ സഖ്യത്തിന്റെ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഈ വന്‍ പോരാട്ടത്തിന് പിന്തുണയുമായി സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍, കപില്‍ സിബല്‍, മഹുവ മൊയ്ത്ര തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ നേതാക്കളും സംഘടനകളും രംഗത്തുണ്ട്.