ആലപ്പുഴ: കൊമ്മാടി തെക്കിനേടത്ത് വീട്ടിൽ ശ്രീ ടി.എം. പൗലോസ് (76) നവംബർ 1-ന് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ദീർഘകാലം ദുബായിൽ പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം പിന്നീട് നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: ഉർസുല പൗലോസ്
മക്കൾ: സോണി മനോജ്, സോളി വിനയ്, സോബിൻ പൗലോസ്.
മരുമക്കൾ: മനോജ് തോമസ്, വിനയ്, മിനി.
സംസ്കാര ശുശ്രൂഷകൾ: നവംബർ 4 ബുധനാഴ്ച രാവിലെ 9.30-ന് കൊമ്മാടിയിലെ ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് രാവിലെ 11 മണിക്ക് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
സീ ന്യൂസ് ലൈവ് അനുശോചിച്ചു
സീ ന്യൂസ് ലൈവ് ഡയറക്ടർ ബോർഡ് അംഗങ്ങളായ മനോജ് തോമസിന്റെ ഭാര്യാപിതാവും ഡയറക്ടർ ബോർഡ് അംഗം സോണി മനോജിന്റെ വന്ദ്യ പിതാവുമായ ശ്രീ ടി.എം. പൗലോസിന്റെ നിര്യാണത്തിൽ സീ ന്യൂസ് ലൈവ് കുടുംബാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.
പരേതന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും സീ ന്യൂസ് ലൈവ് ചെയർമാൻ വർഗീസ് തോമസ്, സി.ഇ.ഒ. ലിസി കെ. ഫെർണാണ്ടസ്, ചീഫ് എഡിറ്റർ ജോ കാവാലം, ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയ വിപിൻ വർഗീസ്, അഭിലാഷ് തോമസ് എന്നിവർ അറിയിച്ചു.