അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 230734 ടെസ്റ്റില്‍ 2,128 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 455197 പേർക്കായി രോഗബാധ. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1481 ആയി.
രാജ്യത്ത് 2,243 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 438706 ആയും ഉയർന്നു. 36.7 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.