ഒമാനില്‍ പൊതു മാപ്പ് ആനുകൂല്യം ജൂൺ 30 വരെ നീട്ടി

ഒമാനില്‍ പൊതു മാപ്പ് ആനുകൂല്യം ജൂൺ 30 വരെ നീട്ടി

മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിൽ പൊതു മാപ്പ് ആനുകൂല്യം ജൂൺ 30 വരെ നീട്ടി. കാലാവധി കഴിഞ്ഞ വിസയുള്ളവർക്ക് പിഴകളൊന്നും ഒടുക്കാതെ തന്നെ നാടുകളിലേക്ക് മടങ്ങുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്.

നേരത്തെ നവംബർ 15 മുതൽ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന ഗ്രെസ് പിരിഡ് ആണ് മൂന്ന് മാസം കൂടി നീട്ടുന്നതിന് ഉത്തരവായിട്ടുള്ളത്. ഈ കാലയളവിൽ 65,153 പ്രവാസികളാണ് ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 46,355 പേർ ഇതിനോടകം സ്വന്തം നാടുകളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഒമാൻ ന്യുസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.